Shiva Kalarikkal

ഇന്ത്യയുടെ നഗര - ഗ്രാമങ്ങളിലൂടെ നടന്നു നേടിയ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, മലപ്പുറം സ്വദേശി ശിവ കളരിക്കൽ ഇനി സൈക്കിളിൽ കേരളത്തിൽ നിന്ന് ഓസ്ട്രേലിയയിൽ വരെയുള്ള സാഹസിക യാത്രയിലാണ്. സ്വപ്നങ്ങളെയും അദ്വിതീയ അനുഭവങ്ങളെയും പിന്തുടരുന്ന ഒരു യാത്രികന്റെ അത്ഭുതകരമായ അനുഭവങ്ങളും പ്രചോദനങ്ങളുമാണ് ഈ ബ്ലോഗ് പങ്കുവെക്കുന്നത്

6/27/20251 min read

ശിവ കളരിക്കൽ

അഭ്ര പാളികളുടെ മായാജാലങ്ങൾ സ്വപ്നം കണ്ടിരുന്ന ഒരു 26 കാരൻ തന്റെ സ്വപ്നങ്ങളിൽ എന്നും ഭ്രമിപ്പിച്ച വലിയ കാൻവാസുകളിലേക്ക് ഒരു സുപ്രഭാതത്തിൽ ഇറങ്ങി പുറപ്പെടുന്നു..
മണ്ണിന്റെ, മനുഷ്യന്റെ, പ്രകൃതിയുടെ മടിത്തട്ടിലേക്ക്, ഇക്കാലമത്രയും തന്നെ കൊതിപ്പിച്ച മനോഹര കാഴ്ചകളിലേക്ക്, അത്ഭുതങ്ങളിലേക്ക്.....

നടന്നു തീർത്ത ഓരോ വഴികളിലും അവിസ്മരണീയമായ അനുഭവങ്ങളാണ് അയാളെ തേടിയെത്തിയത്. ഒരർത്ഥത്തിൽ പറഞ്ഞാൽ ഇന്ത്യൻ നഗര - ഗ്രാമങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞാണ് അയാൾ യാത്ര പൂർത്തിയാക്കിയത്. അപ്പോഴേക്കും രണ്ടു വർഷങ്ങളും ഒരു മാസവും 10 ദിവസങ്ങളും പിന്നിട്ടിട്ടുണ്ടായിരുന്നു.

ഇന്ത്യ - നേപ്പാൾ - ഭൂട്ടാൻ എന്നീ രാജ്യങ്ങൾ നടന്നു തീർത്താണ് മലപ്പുറം കോട്ടക്കലിലെ തന്റെ വീട്ടിൽ അയാൾ തിരിച്ചെത്തിയത്.

അത് ഒരു തുടക്കം മാത്രമായിരുന്നു. യാത്രയിലെ തിരിച്ചറിവുകൾ കൂടുതൽ അനുഭവങ്ങൾ തേടിയുള്ള പ്രയാണത്തിന് അയാളെ ഭ്രമിപ്പിച്ചുകൊണ്ടേയിരുന്നു.

അത്തരം ഒരു ഘട്ടത്തിൽ ആണ് അയാൾ തന്റെ രണ്ടാമത്തെ വലിയ യാത്രക്ക് തയാറെടുക്കുന്നത്.

ഇത്തവണ അത് കൊണ്ട് തന്നെ ലക്ഷ്യ സ്ഥാനം കടൽ കടന്നു പോയി. കേരളത്തിൽ നിന്നും ഓസ്ട്രേലിയയിലേക്കാണ് ഇത്തവണത്തെ യാത്ര. അതും സൈക്കിളിൽ.

ഒട്ടേറെ പ്രതിസന്ധികളും പ്രയാസങ്ങളും പിന്നിട്ട് ഇപ്പോൾ ആസ്സാമിൽ എത്തിനിൽക്കുകയാണ് മനുഷ്യൻ

ഇനിയും ഒട്ടേറെ ദൂരം മുന്നോട്ട് പോവേണ്ടതുണ്ട്.

ആയിരക്കണക്കിന് കിലോമീറ്ററുകൾ, പുതിയ ദേശങ്ങൾ, പുതിയ മുഖങ്ങൾ, പുതിയ അനുഭവങ്ങൾ എല്ലാം അയാളിലെ യാത്രികനെ കാത്തിരിക്കുന്നു.

യാത്രകളെ പ്രണയിക്കുന്ന ഒട്ടേറെ മനുഷ്യർക്ക് അവരുടെ സ്വപ്നങ്ങളിലേക്കുള്ള പ്രചോദനം ആണ് മനുഷ്യൻ.

കാതങ്ങൾക്കപ്പുറം മനുഷ്യന്റെ മറ്റൊരു വിജയ ഗാഥക്കായി നമുക്ക് കാത്തിരിക്കാം.