What is BRM?

ദൈർഘ്യമേറിയ ദൂരം, സമയപരിധി, സഹനപരീക്ഷണങ്ങൾ എല്ലാം നിറഞ്ഞ BRM സൈക്ലിംഗ് യാത്രകളുടെ അടിസ്ഥാനവിവരങ്ങൾ .

6/29/20251 min read

BREVETS DE RANDONNEUR MONDIAUX (BRMs)

എന്നത് മുൻകൂട്ടി നിശ്ചയിച്ച സമയ നിയന്ത്രണങ്ങളിലൂടെ വിജയകരമായി കടന്ന് നിശ്ചിത സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കേണ്ട നിശ്ചിത ദൂരങ്ങളുടെ റൈഡുകളാണ്. വേഗത്തിൽ പൂർത്തിയാക്കാമെങ്കിലും ഇത് ഒരു മത്സരമല്ല.

ലോകം മുഴുവൻ BRM യാത്രകൾക്ക് നിയന്ത്രണം നൽകുന്നത് Audax Club Parisien (ACP) - France ആണ്. ഇന്ത്യയിൽ Audax India Randonneurs (AIR) ആണ് ഏക അധികാരമുള്ള സ്ഥാപനമായി പ്രവർത്തിക്കുന്നത്.

റാൻഡോണറിംഗ് എന്നത് ഒരാളുടെ ശരീരവും മനസ്സും ഒരുപോലെ പരീക്ഷിക്കുന്ന ഒരു endurance ടെസ്റ്റാണ്. ഇത് എളുപ്പം പൂർത്തിയാക്കാനാകുന്ന കാര്യമല്ല, എന്നാൽ നിശ്ചിതമായ പരിശ്രമവും അനുഭവസമ്പത്തും മുഖേന ഒരാളുടെ കഴിവുകൾ ക്രമാതീതമായി വളർത്താൻ ഇത് സഹായിക്കുന്നു. പകലും രാത്രിയും സ്വന്തമായ ഉത്തരവാദിത്വത്തിൽ റോഡിൽ സഞ്ചരിക്കുമ്പോൾ, ഒരേ ദിശയിലേക്കുള്ള സഹയാത്രികരുടെ സാന്നിധ്യം ഈ യാത്രയെ വ്യക്തിത്വപരിവർത്തനത്തിനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

Randonneuring ഇവന്റുകളെ randonée or brevet (pronounced breh-VAY) എന്നാണ് അറിയപ്പെടുന്നത്.

Randonneur ഇവന്റുകൾ

200 KM (13.5 Hrs)

300 KM (20 Hrs)

400 KM (27 Hrs)

600 KM (40 Hrs)

1000 KM (75 Hrs)

1200 KM (90 Hrs)

എന്നീ ദൂരങ്ങളിലാണ് നടക്കുന്നത്.

200 KM BRM പൂർത്തിയാക്കിയ റൈഡറെ Randonneur എന്നും, ഒരു സീസണിൽ 200 KM, 300 KM, 400 KM, 600 KM പൂർത്തിയാക്കിയ റൈഡറെ Super Randonneur (SR) എന്നും, 1200 KM പൂർത്തിയാക്കിയ റൈഡറെ Les Randonneurs Mondiaux (LR) എന്നും വിളിക്കപ്പെടുന്നു.

വലിയ ദൂരങ്ങൾ ഉൾപ്പെട്ട ഇവന്റുകൾ പല ദിവസങ്ങളിലായി നടത്തപ്പെടുന്നു. ഓരോ ബി ആർ എമ്മിനും ബ്രവേ കാർഡ് നൽകുന്നതാണ് ഇത് മുൻകൂട്ടി നിശ്ചയിച്ച ചെക്ക് പോയിന്റുകളിൽ കാണിച്ചു സീൽ പതിച്ചു ചെക്ക് ഇൻ ചെയ്യേണ്ടതുണ്ട്. ദൈർഘ്യമേറിയ യാത്രകളിൽ ഇടവേളകളിൽ ഉറക്കത്തിനും വിശ്രമത്തിനും അവസരങ്ങൾ ഒരുക്കിയിരിക്കുന്നു. യാത്ര സമയപരിധിക്കകം പൂർത്തിയാക്കിയാൽ നിങ്ങൾക്ക് ഔദ്യോഗിക അംഗീകാരം (Homologation) ലഭിക്കും. കൂടാതെ താൽപ്പര്യമുള്ളവർക്ക് മെഡൽ അപേക്ഷിക്കാവുന്നതാണ്.

എങ്ങനെ പങ്കെടുക്കാം

കേരളത്തിൽ

Calicut (Calicut Pedallers),

Kochi (Cochin Bikers Club),

Trivandrum (Trivandrum Bikers Club)

എന്നീ ക്ലബ്ബുകളാണ് BRM നടത്തുന്നത്.

Audax India യുടെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

www.audaxindia.in